മോറിസ് കോയിന്‍ തട്ടിപ്പ്: 9 മാസത്തിനിടെ നിഷാദിന്റെ അക്കൗണ്ടുകളിലെത്തിയത് 1200 കോടി; ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, കൂടുതല്‍ പണം സ്വരൂപിച്ച നിക്ഷേപകരെയും കൂട്ടു പ്രതികളാക്കാൻ പോലീസ് നീക്കം

 മലപ്പുറം: ലോംഗ് റിച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയുണ്ടാക്കി മോറിസ് കോയിന്‍ എന്ന പേരില്‍ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം സ്വദേശി നിഷാദ് കിളിയടുക്കലിനെതിരെ പോലീസ് ലൂക്കൗട്ട നോട്ടീസ് പുറപ്പെടുവിച്ചു. നിഷാദ് വിദേശത്തേക്കു കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. നിഷാദിന്റെ പാസ്‌പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും കൈമാറിയതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം പറഞ്ഞു.കേസില്‍ നിഷാദ് നേരത്തേ ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശിച്ച സമയപരിധി പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാത്തതോടെയാണ് ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്. പിന്നാലെ ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിക്കുകയായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today