കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ എം.എൽ.എയുമായ സി. മോയിൻകുട്ടി(77) അന്തരിച്ചു. കബറടക്കം ഉച്ചക്ക് ഒരു മണിക്ക് അണ്ടോണ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ
1996-2001 കാലയളവിൽ കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ മോയിൻ കുട്ടി 2001-2006, 2011-2016 കാലങ്ങളിൽ തിരുവമ്പാടി മണ്ഡലത്തേയും പ്രതിനിധീകരിച്ചു. താമരശ്ശേരി പഞ്ചായത്ത് മുൻ അധ്യക്ഷനായും സേവനമനു
പിതാവ് : പരേതനായ പി. സി അഹമ്മദ് കുട്ടി ഹാജി. മാതാവ്: കുഞ്ഞിമാച്ച. ഭാര്യ: പയേരി കദീജ. മക്കള്‍: അന്‍സാര്‍ അഹമ്മദ്, മുബീന, ഹസീന. മരുമക്കള്‍: എം.പി. മുസ്തഫ (അരീക്കോട് ), എന്‍.സി. അലി (നരിക്കുനി), യു.സി ആയിഷ. സഹോദരങ്ങള്‍: പി.സി അബ്ദുല്‍ ഹമീദ് (റിട്ട. ഇ.എസ്.ഐ കമീഷണര്‍), പി.സി. ഉമ്മര്‍ കുട്ടി (ഗ്ലാസ് ഹൗസ് താമരശ്ശേരി), പി.സി അബ്ദുല്‍ റഷീദ് (ആര്‍കിടെക് -കോഴിക്കോട്), അബ്ദുൽ നാസര്‍ ഓടങ്ങല്‍(വേവ്സ് സലൂണ്‍), ആയിശു നെരോത്ത്, റാബിയ മേപ്പയ്യൂര്‍, നസീമ പെരിന്തല്‍മണ്ണ.
