തിരുവനന്തപുരം | 152 സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്സ് & സയന്‍സ് കോളജുകളിലായി 166 കോഴ്സുകളും, എട്ട് എഞ്ചിനീയറിംഗ് കോളേജുകളിലായി 12 പ്രോഗ്രാമുകളും, കാര്‍ഷിക സര്‍വകലാശാല ഉള്‍പ്പടെ എട്ട് സര്‍വകലാശാലകകളില്‍ 19 കോഴ്സുകളും അടക്കം 197 ന്യൂജെന്‍ കോഴ്സുകള്‍ക്ക് അനുമതി നല്‍കി ഉത്തരവ്. ഈ അധ്യയന വര്‍ഷംതന്നെ വിദ്യാര്‍ഥികളെ ചേര്‍ത്ത് പഠനമാരംഭിക്കാനായാണ് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായിരിക്കുന്നത്. എല്ലാ കോഴ്സുകളും എയ്ഡഡ് കോഴ്സുകളാണ്. (G.O. (Ms) NO. 389/ 2020/HEDN Dated, Thiruvananthapuram, 5.11.2020).
വിദേശ സര്‍വകലാശാലക ളില്‍ മാത്രം പഠിക്കാന്‍ കഴിയുന്ന കോഴ്സുകളാണ് പുതുതായി അനുവദിച്ചിരിക്കുന്ന പ്രോഗ്രാമുകളില്‍ അധികവുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.എന്‍ എസ് എസ് മാനേജ്മെന്‍്റ് സ്ഥാപനങ്ങള്‍ ഒന്നും തന്നെ യൂനിവേഴ്സിറ്റികളില്‍ പുതിയ കോഴ്സുകള്‍ക്കായി അപേക്ഷിക്കാത്തത് കൊണ്ട് അവരെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. അവര്‍ അപേക്ഷ സര്‍വകലാശാലകളില്‍ നല്‍കുന്ന മുറക്ക് അത്തരം കോളജുകളെയും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നാക് (NAAC) അക്രഡിറ്റേഷനെ അടിസ്ഥാനമാക്കിയും പ്രാദേശിക പരിഗണനകള്‍ കണക്കിലെടുത്തുമാണ് ഇപ്പോള്‍ കോഴ്സുകള്‍ അനുവദിക്കുന്നത്. ഏറ്റവും ഉയര്‍ന്ന നാക് അക്രഡിറ്റേഷന്‍ ഉള്ള കോളജുകള്‍ക്ക് രണ്ട് വീതം കോഴ്സുകളാണ് നല്‍കിയിരിക്കുന്നത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം കോഴ്സുകള്‍ അനുവദിച്ച ഗവണ്‍മെന്‍്റ് - എയ്ഡഡ് കോളേജുകളെ പരിഗണിച്ചിട്ടില്ല. (ഇവര്‍ക്ക് നേരത്തെ അമ്ബത് കോഴ്സുകള്‍ നല്‍കിയിരുന്നു). ഗവ. കോളജുകള്‍ക്കും എസ് സി, എസ് ടി മാനേജ്മെന്‍്റ് കോളജുകള്‍ക്കും കോഴ്സുകള്‍ നല്‍കാന്‍ നാക് ഗ്രേഡ് മാനദണ്ഡമാക്കിയിട്ടില്ല. അക്രഡിറ്റേഷന്‍ ഇല്ലാത്ത മറ്റൊരു കോളേജിനും കോഴ്സുകള്‍ അനുവദിച്ചിട്ടില്ല. നിശ്ചിത നാക് ഗ്രേഡ് ലഭിച്ചിട്ടില്ലാത്ത ഏതാനും കോളേജുകള്‍ക്കും ഈ ഘട്ടത്തില്‍ കോഴ്സുകള്‍ നല്‍കാന്‍ സാധിച്ചിട്ടില്ല-മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനടയില്‍ എഴുനൂറ്റി അന്‍പതോളം സ്വാശ്രയ കോളേജുകളില്‍ അപേക്ഷിച്ച എല്ലാ കോളേജുകള്‍ക്കും 2019 ല്‍ ഓരോ കോഴ്സും, 2020 ല്‍ രണ്ട് കോഴ്സുകള്‍ വീതവും നല്‍കി. എല്ലാ കോളേജുകളിലും ഓരോ കോഴ്സിലും കുട്ടികളെ ചേര്‍ക്കാനുള്ള എണ്ണം (ഇന്‍ടേക്ക്) സ്ഥിരമായി വര്‍ധിപ്പിച്ചും സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. അങ്ങിനെ ആകെമൊത്തം 45,000 സീറ്റുകളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധികമായി സര്‍ക്കാര്‍ സംസ്ഥാനത്ത് സൃഷ്ടിച്ചത്. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്സുകള്‍ക്കായി പഠിപ്പിക്കാന്‍ നിയമിക്കപ്പെടുന്ന ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് അഞ്ച് വര്‍ഷം സര്‍ക്കാര്‍ തന്നെയാകും ശമ്ബളം നല്‍കുക. കോഴ്സുകളിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനം ഉടന്‍ നടക്കും.
പുതിയ കോഴ്സുകളുടെയും സ്ഥാപനങ്ങളുടെയും വിശദ വിവരങ്ങള്‍:
*Government Colleges affiliated to various Universities*
1) Government College for Women, Thiruvananthapuram--Integrated Political Science with International Relations (5 Years) (Kerala)
2) University College, Thiruvananthapuram--M Sc Statistics with specialization in Data Analytics (Kerala)
3) Government Arts College, Thycaud, Thiruvananthapuram--Integrated programme in English (5 Years) (Kerala)
4) MMS Govt. Arts & Science College, Malayinkeezh-- M Com International Trade (Kerala)
5) Government Arts & Science College, Thazhava, Karunagapally, Kollam--Integrated MA Political Science and International Relations(5 years) (Kerala)
6) Government Arts and Science College, Kulathoor, Neyyattinkara, Thiruvananthapuram--MA English (Kerala)
7) Government College, Attingal --Integrated MA Political Science and International Relations (5 Years) (Kerala)
8) Government Arts & Science College, Ambalapuzha--BSc Mathematics and Computer Applications (Kerala)
9) Govt. Sanskrit College, Thiruvananthapuram--B Yog (Kerala)
10) Maharaja's College, Ernakulam (Autonomous)--1. MSc Integrated Psychology (5 Years), 2. MSc Geology (MG)
11) Government College, Nattakom--MSc Industrial Chemistry (MG)
12) Government Arts College, Tripunithura--MSc Economics & Data Science (MG)
13) T.M. Jacob Memorial Govt. College, Manimalakunnu--MA Econometrics (MG)
14) Government College, Santhanpra, Idukki--Master in Commerce and Taxation (MG)
15) Government Arts & Science Elanthoor, Pathanamthitta--MCom (MG)
16) Government College, Kattappana--Integrated programme in English (5 Years) (MG)
17) Govt. Arts & Science College Madappally--MA Economics (Calicut)
18) Govt. Arts & Science College Meenchanda, Kozhikode--MA English & Media Studies (Calicut)
19) Thunchan Memorial Govt. College, Tirur--Integrated programme in English & Media Studies (5 years) (Calicut)
20) SARBTM Govt. College Koyilandy, Kozhikode-- BSc Mathematics (Calicut)
21) Govt. College, Kodencherry--MSc Zoology (Insect Morphology, Inscet Ecology, Insect Pathology, Storage Entomology, General Acarology, Commercial Entomology) (Calicut)
22) Govt. College, Balusserry-- M.A. Development Economics (Calicut)
23) Govt. Arts & Science College, Nilambur, Pookkottupadam-- MSc Geography (Calicut)
24) Govt. Arts and Science College Mankada, Malappuram-- MSc*Aided Engineering Colleges*
159) MA College of Engineering, Kothamangalam, Ernakulam---B.Tech in Computer Science and Engineering (Data Science) - 60 seats
160) TKM College of Engineering, Kollam--M Tech in Civil Engineering (Transportation Engineering - (18 Seats)
*UNIVERSITY OF KERALA*
1) MSc Chemistry with specialisation in renewable energy
2) MA Political Science (International Relations & Diplomacy)
3) MSc Physics (Specialisation in Space Physics)
*M.G. UNIVERSITY*
1) M.Tech-Nano Science and Technology
2) Integrated Master of Science
3) Integrated Master of Social Science
*UNIVERSITY OF CALICUT*
1) Integrated Masters level (MS) , Programme: MSc. Bio Science
2) Integrated MA Programme in Developmental Science.
3) MA Urdu
*KANNUR UNIVERSITY*
1) MSc Programme in Plant Science with Specialization in Ethnobotany
2) MSc in Computational Biology
3) MSc in Nano Science and Nano Technology
*SREE SANKARACHARYA UNIVERSITY OF SANSKRIT*
1) M.A Museology
*THUNCHATHEZHUTHACHAN MALAYALAM UNIVERSITY*
1) പരിഭാഷ - താരതമ്യപഠനം
*CUSAT*
1) 5 year Integrated MSc in Biological Sciences.
2) MSc Economics and Finance
3) MSc Computer Science with Data Science
*Summary*
166 Arts & Science Programmes in 152 Colleges;
12 Engineering Programmes in 8 Colleges;
19 Campus Programmes in 8 Universities including Agriculture Uty.
*Total 197 Programmes*
