കോവിഡ്,പോസ്റ്റൽ ബാലറ്റുകളുടെ പ്രവാഹം,തയ്യാറെടുത്ത് ജില്ലയിലെ ഉദ്യോഗസ്ഥർ

 കാസർകോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട് നഗരസഭാ-ബ്ലോക്ക് പഞ്ചായത്തുതല നോഡൽ ഓഫീസർമാർക്കും സഹായികൾക്കും പരിശീലനം നൽകി. കളക്ടർ ഡോ. ഡി.സജിത് ബാബു ഉദ്ഘാടനംചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് വിതരണത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ കളക്ടർ വിശദീകരിച്ചു. ഡെപ്യൂട്ടി കളക്ടർ എ.കെ.രമേന്ദ്രൻ, പരിശീലന നോഡൽ ഓഫീസർ കെ.ബാലകൃഷ്ണൻ, ആഞ്ചലോ, എൽ.കെ.സുബൈർ എന്നിവർ സംസാരിച്ചു. പോൾ മാനേജർ ആപ് സംബന്ധിച്ച് ബ്ലോക്കുതല പരിശീലകർക്കുള്ള പരിശീലനം 23-ന് കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.


أحدث أقدم
Kasaragod Today
Kasaragod Today