‘രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയോ?’; ചൂടേറിയ ചർച്ചയായി തരൂരിന്റെ ‘കാവിച്ചായ’

 ന്യൂഡൽഹി ∙ കോൺഗ്രസ് എംപി ശശി തരൂർ ട്വിറ്ററിൽ പങ്കുവച്ച ചിത്രവും ഒപ്പമുള്ള കുറിപ്പും രാഷ്ട്രീയ ചര്‍ച്ചയാകുന്നു. ഒരു ചായ, കെറ്റിലിൽനിന്നും പകരുമ്പോള്‍ നിറം ത്രിവർണ പതാകയുടേതാണ്. അത് അരിച്ചു വരുമ്പോൾ കാവി നിറം മാത്രമാകും. തരൂര്‍ പങ്കുവച്ച ചിത്രം ഇതായിരുന്നു.



രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന മുംബൈ ആസ്ഥാനമായുള്ള അഭിനവ് കഫാരെയുടെ ഗംഭീരമായ കലാസൃഷ്ടിയാണിത് എന്നാണു തരൂരിന്റെ കുറിപ്പ്. എന്നാൽ എന്താണ് ഈ ചിത്രത്തിലൂടെ തരൂർ ഉദ്ദേശിച്ചതെന്നാണ് സൈബർ ലോകം തലപുകയ്ക്കുന്നത്.



രാജ്യം കാവിവൽക്കരിക്കുന്നു എന്നാണോയെന്ന് ഒരു ചോദ്യം. അതോ കോൺഗ്രസ് പാര്‍ട്ടി തന്നെ കാവിവൽക്കരിക്കുന്നു എന്നാണോ എന്നും ചോദ്യമുണ്ട്. കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്കിനെയാണ് ഉദ്ദേശിച്ചതെന്നാണു ചിലരുടെ നിരീക്ഷണം.


കോൺഗ്രസ് നേതാക്കൾ തന്നെ പാർട്ടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് തരൂരിന്റെ ട്വീറ്റും ചര്‍ച്ചയാകുന്നത്. ഈ നേതാക്കൾ ചേര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയ വിവാദ കത്തില്‍ തരൂരും ഒപ്പുവച്ചിരുന്നു. ഒന്നര വർഷമായി സ്ഥിരം അധ്യക്ഷനില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്നും അതിനാൽ തന്നെ മികച്ച പ്രതിപക്ഷമല്ലെന്നും കപിൽ സിബൽ തുറന്നു പറഞ്ഞിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today