വാഷിങ്ടണ്‍: യു.എസില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ജനങ്ങളോട് വോട്ട് ചെയാന്‍ അഭ്യര്‍ഥനയുമായി ഡോണള്‍ഡ് ട്രംപിെന്റ മകന്‍.
ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് ട്രംപിെന്റ രണ്ടാമത്തെ മകനായ എറിക് ട്രംപ് മിനിസോട്ടയിലെ ജനങ്ങളോട് 'പുറത്തിറങ്ങൂ വോട്ട് ചെയ്യൂ' എന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. അബദ്ധം മനസിലായി മിനിറ്റുകള്‍ക്കകം ട്വീറ്റ് നീക്കം ചെയ്തെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഒന്നും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്ന സത്യം പാവം എറിക് അറിഞ്ഞ് കാണില്ല.
