യുഎഇയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; മുന്നറിയിപ്പ് നല്‍കി അധികൃതര്‍

 അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച കാറ്റിനും മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടലില്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരമാല രൂപപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതേ തുടര്‍ന്ന് തീരദേശങ്ങളിലും പര്‍വ്വത മേഖലകളിലുമുള്‍പ്പെടെ പ്രത്യേക ക്രമീകരണങ്ങളും നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് അടിയന്തര കാലാവസ്ഥാ മുന്നറിയിപ്പ് പുറത്തുവിട്ടത്. വടക്ക് പടിഞ്ഞാറന്‍ കാറ്റ് ചില സമയങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗം പ്രാപിക്കുമെന്നും കടല്‍ കലുഷിതമാകുമെന്നും അറിയിപ്പില്‍ പറയുന്നു.


أحدث أقدم
Kasaragod Today
Kasaragod Today