കാറപകടത്തിൽ പരിക്കറ്റ് ചികിത്സയിലായിരുന്ന 15കാരൻ മരണത്തിന് കീഴടങ്ങി

 കാസറഗോഡ്:നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.ബംബ്രാണിയിലെ ഇസ്മായിലിന്റെയും സമീറയുടെയും മകനായ മുഹമ്മദ് ഇഹ്സാൻ (15) ആണ് മരിച്ചത്. ഇന്ന് വെകുന്നേരം മംഗ്ളൂർ യുണൈറ്റഡ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. ഡിസംബർ 09 ന് കെ കെ പുറത്ത് വെച്ചുണ്ടായ കാർ അപകടത്തിൽ  

ഗുരുതരമായി പരിക്കേറ്റ ഇഹ്സാൻ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ആലംപാടി യതീഖാനയിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായിരുന്നു മരിച്ച ഇഹ്സാൻ .


أحدث أقدم
Kasaragod Today
Kasaragod Today