കാസര്‍കോട് : പ്ലൈ വുഡ് കയറ്റി പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു . അപകടത്തിനിടെ തീ പടര്‍ന്ന് ഡ്രൈവറും ക്ലീനറും വെന്ത് മരിച്ചു. കര്‍ണാടക മയന്നവര്‍ സ്വദേശി അശോക( 28), പ്രദീപ് (29) എന്നിവരാന് മരിച്ചത് . ഇന്നലെ വൈകിട്ട് കാസര്‍കോട് കല്ലംകൈ ദേശീയ പാതയിലാണ് അപകടം നടന്നത് .
ലോറിക്കകത്തുണ്ടായിരുന്ന പ്ലൈവുഡ് ഒട്ടിക്കുന്നതിനുള്ള പശ രൂപത്തിലുള്ള കെമിക്കല്‍ ദേഹത്ത് മറിഞ്ഞു തീ പിടിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലെറ്റ ഇരുവരെ കല്ലങ്കയിലെ എസ്‌ഡിപി ഐ പ്രവർത്തകർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രക്ഷാ പ്രവർത്തനത്തിനിടെ സവാദിനും, ശാഫിക്കും പരിക്കറ്റു ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ഫയര്‍ ഫോര്‍സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി
ബന്ധുക്കള്‍ എത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടത്തും.