പൊയിനാച്ചി കരിച്ചേരിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

 പൊയിനാച്ചി∙ കരിച്ചേരി വളവിൽ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞു. യാത്രക്കാർ പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. പൊയിനാച്ചിയിൽ നിന്നും കുണ്ടംകുഴിക്ക് വരിക ആയിരുന്ന കുണ്ടംകുഴിയിലെ വ്യാപാരിയുടെ കാറാണ് അപകടത്തിൽ പെട്ടത്.


തെക്കിൽ ആലട്ടി റോഡ് നിർമാണം ആരംഭിച്ചതിനു ശേഷം നിരവധി അപകടങ്ങളാണ് കരിച്ചേരി വളവിൽ ഉണ്ടായത്.കരിച്ചേരി വളവിലെ റോഡ് നിർമാണം അശാസ്ത്രീയം ആണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്, യുവ മോർച്ച എന്നീ സംഘടനകൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും അപാകത പരിഹരിക്കാൻ നടപടി ഉണ്ടായില്ല എന്ന് ആക്ഷേപം ഉണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today