അഡൂരില്‍ കാട്ടാനക്കൂട്ടം വീണ്ടുമിറങ്ങി; വ്യാപക കൃഷി നാശം

 അഡൂര്‍: അഡൂരില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. ഈ മേഖലയില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. അടൂര്‍, ബള്ളക്കാന, ഓലക്കൊച്ചിയിലെ റഫീക്ക്‌, ഷഫീക്ക്‌ എന്നിവരുടെ അടക്ക തോട്ടങ്ങളിലാണ്‌ കാട്ടാന ഇറങ്ങിയത്‌. 150ല്‍ പരം അടയ്‌ക്കാമരങ്ങള്‍, വാഴ, തെങ്ങ്‌ എന്നിവ നശിപ്പിച്ചു. വനം വകുപ്പ്‌ അധികൃതര്‍ എത്തും മുമ്പ്‌ കാട്ടാനക്കൂട്ടം കര്‍ണ്ണാടക വനമേഖലയിലേക്ക്‌ വലിഞ്ഞു.pദേലമ്പാടി പഞ്ചായത്തിലെ കൃഷി ഇടങ്ങളില്‍ വന്യമൃഗശല്യം പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷമായിരുന്നു. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ വീണ്ടും കാട്ടാന കൂട്ടം ഇറങ്ങിയതു കര്‍ഷകരില്‍ ആശങ്ക ഉളവാക്കുന്നു.


أحدث أقدم
Kasaragod Today
Kasaragod Today