'എം.എൽ.എമാരെ വാങ്ങാം, എന്നാൽ തൃണമൂൽ കോൺഗ്രസിനെ വാങ്ങാമെന്ന്​ വ്യാമോഹിക്കേണ്ട' - അമിത്​ ഷാക്ക്​ മമതയുടെ മറുപടി

 കൊൽക്കത്ത: സംസ്​ഥാന രാഷ്​ട്രീയത്തിൽ നിർണായക ഇടപെടലുകളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ നടത്തിയ സന്ദർശനം നടന്ന്​ കൃത്യം ഒരാഴ്ചക്ക്​ ശേഷം ബി.ജെ.പിയെ കടന്നാക്രമിച്ച്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.


നൊബേൽ ജേതാവ്​ രവീന്ദ്ര നാഥ്​ ടാഗോൾ സ്​ഥാപിച്ച വിശ്വ ഭാരതി സർവകലാശാല സ്​ഥിതി ചെയ്യുന്ന നഗരമായ ഭോൽപൂരിലായിരുന്നു അമിത്​ ഷാ റാലി നടത്തിയത്​. ഭോൽപൂരിൽ തന്നെ വമ്പൻ റാലിയും നാല്​ കിലോമീറ്റർ ദൂരത്തിൽ റോഡ്​ഷോയും നടത്തിയാണ്​ മമത ബി.ജെ.പി​ക്ക്​ മറുപടി നൽകിയത്​.


ഏറ്റവും മോശമായ കുറച്ച്​ എം.എൽ.എമാരെ വാങ്ങിയത്​ കൊണ്ട്​ തൃണമൂൽ കോൺഗ്രസിനെയങ്ങ്​ വാങ്ങിക്കളയാമെന്ന്​ വ്യാമോഹിക്കേണ്ടെന്ന്​ മമത ഷായെ ഓർമിപ്പിച്ചു. മുൻമന്ത്രി സുവേന്ദു അധികാരിയടക്കം ഏഴ്​ എം.എൽ.എമാർ പാർട്ടി വിട്ടതിന്​ ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു അവർ.


പുറത്തുനിന്നുള്ളവരുടെ പാർട്ടിയെന്ന്​ ബി.ജെ.പിയെ വിശേഷിപ്പിച്ച മമത അവർ വിദ്വേഷ-വ്യാജ രാഷ്​ട്രീയം ഇറക്കുമതി ചെയ്യുകയാണെന്നും പറഞ്ഞു.


'മഹാത്മാ ഗാന്ധിയെയും രാജ്യത്തിന്‍റെ മറ്റ്​ നേതാക്കൻമാരെയും ബഹുമാനിക്കാത്തവരാണ്​ സുവർണ ബംഗാൾ പണിയുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ബംഗാൾ ഇതിനകം സുവർണ്ണമാണ്, രവീന്ദ്രനാഥ ടാഗോർ തന്‍റെ ഗാനത്തിൽ ഇത്​ എഴുതിയിട്ടുണ്ട്. ബി.ജെ.പിയുടെ സാമുദായിക ആക്രമണത്തിൽ നിന്ന് നാടിനെ സംരക്ഷിക്കുക എന്നത്​ മാത്രമാണ് ഞങ്ങളുടെ കടമ' -മമത പറഞ്ഞു.


വിശ്വ ഭാരതി വൈസ്​ ചാൻസലർ വിദ്യുത്​ ചക്രവർത്തി ബി.ജെ.പിയുടെ റബ്ബർ സ്റ്റാംപാണെന്നും മമത​ പരിഹസിച്ചു. ഭിന്നിപ്പിന്‍റെ സാമുദായിക രാഷ്ട്രീയം കാമ്പസിനുള്ളിൽ ഇറക്കുമതി ചെയ്​ത്​ വിശുദ്ധസ്ഥാപനത്തിന്‍റെ സമ്പന്നമായ പൈതൃകം നശിപ്പിക്കാൻ അദ്ദേഹം പദ്ധതിയിടുന്നതായും അവർ ആരോപിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today