ആപ്പിസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫ്രഷേഴ്സ് ഡേ സെലിബ്രേഷൻ രാജീവൻ എസ് ഐ ഉദ്ഘാടനം ചെയ്തു

 *കാസർഗോഡ്* : ആപിസ് പാരാമെഡിക്കൽ  ഇൻസ്റ്റിറ്റ്യൂട്ട് പാരാമെഡിക്കൽ കോഴ്സുകൾ ആയ എംഎൽടി ,റേഡിയോളജി ടെക്നീഷ്യൻ ,ഒപ്റ്റോമെട്രി , ഓപ്പറേഷൻ തീയേറ്റർ ടെക്നീഷ്യൻ,എന്നീ കോഴ്സുകളിലേക്ക് ഈ വർഷം പ്രവേശനം നേടിയ വിദ്യാർഥികൾക്ക് വേണ്ടി  നടത്തിയ ഫ്രഷേഴ്സ് ഡേ സെലിബ്രേഷൻ മാന്യ  വിൻടച്ചിൽ വെച്ചു സബ്ഇൻസ്പെക്ടർ  കെ പി വി രാജീവൻ  ഉദ്ഘാടനം ചെയ്തു.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടന്ന ചടങ്ങിൽ ആപിസ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ അബു യാസർ കെ പി അധ്യക്ഷത വഹിച്ചു.മാലിക് ദീനാർ കോളേജ് ഓഫ് നേഴ്സിങ് അഡ്മിനിസ്ട്രേറ്റർ ഉസ്മാൻ ,ലെക്ചർ  മുഹമ്മദ് അസ്ലം ,നവാസ് കാഞ്ഞങ്ങാട് ,ഹംസ തളങ്കര ,റശീദ് തളങ്കര ,ഹാരിസ് എന്നിവർ ആശംസകൾ നേർന്നു. സ്തുത്യർഹമായ ജനമൈത്രി പ്രവർത്തനത്തിനും മറ്റു പ്രവർത്തനങ്ങൾക്കും സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ച പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറിയും ,കുമ്പള പോലീസ് സ്റ്റേഷൻ എസ് ഐയുമായ കെ പി വി രാജീവനെ ആപ്പിസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഉപഹാരം നൽകി ആദരിച്ചു.  പത്താംതരത്തിൽ ഉന്നത മാർക്കോട് കൂടി വിജയിച്ച വിദ്യാർത്ഥി ഫർഹാന് ആപിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ  ഉപഹാരം രാജീവൻ എസ് ഐ നൽകി .

കോളേജ് ചെയർപേഴ്സൺ നഫിസത്ത് റമീസ് സ്വാഗതവും പ്രിൻസിപ്പൽ സുഹൈല നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന വിദ്യാർഥികളുടെ വിവിധ തരം കലാപരിപാടികളോടെ പരിപാടി സമാപിച്ചു.

പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ഡിസംബർ  മുപ്പതിന് അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും 8281363111, 9744 6363 63 എന്നീ നമ്പറുകളിൽ ബന്ദപ്പെടാം.


أحدث أقدم
Kasaragod Today
Kasaragod Today