കാസർകോട്: ഇതരസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ മദ്യക്കടത്ത് തുടങ്ങിയതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ കാസർകോട് സി.ഐ രാജേഷിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗോവയിൽനിന്ന് കൊണ്ടുവന്ന മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
അട്ക്കത്ത്ബയൽ സ്വദേശി രജനീഷിനെയാണ് (32) ഞായറാഴ്ച ഉച്ചയോടെ ബീച്ച് റോഡിലെ അച്ചപ്പ കമ്പൗണ്ടിലെ ആൾത്താമസമില്ലാത്ത വീടിനു സമീപംവെച്ച് 55 കുപ്പി മദ്യവുമായി പിടിച്ചത്.
ഇയാൾ മറ്റിടങ്ങളിൽനിന്ന് മദ്യമെത്തിച്ചശേഷം വിൽപന നടത്തുന്നയാളെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായതായി സി.ഐ പറഞ്ഞു.
