ബംഗാളിൽ സിപിഎം–കോൺഗ്രസ് ‘ഭായി ഭായി’; തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കും

 കൊൽക്കത്ത∙ ബംഗാളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും ഒന്നിക്കാൻ തീരുമാനം. സിപിഎമ്മുമായി ധാരണ വേണമെന്ന സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ ആവശ്യം കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചു. ഇക്കാര്യം സ്ഥിരീകരിച്ച് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അദീർ രഞ്ജൻ ചൗധരി ട്വീറ്റ് ചെയ്തു.


ബംഗാൾ കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടിലും ട്വീറ്റ് ഷെയർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കോൺഗ്രസിന്റെ തീരുമാനം വൈകുന്നതിൽ സിപിഎം നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ മതേതര പാർട്ടികളുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാനുള്ള ബംഗാൾ യൂണിറ്റിന്റെ തീരുമാനത്തിന് സിപിഎം കേന്ദ്ര കമ്മിറ്റി ഒക്ടോബറിൽ അംഗീകാരം നൽകിയിരുന്നു.2016ലെ തിരഞ്ഞെടുപ്പിൽ, കോൺഗ്രസുമായി സീറ്റ് പങ്കിടാനുള്ള ബംഗാൾ യൂണിറ്റിന്റെ തീരുമാനം സിപിഎം കേന്ദ്രകമ്മിറ്റി നിരസിച്ചിരുന്നു. അന്ന് തിരഞ്ഞെടുപ്പിൽ 92 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 44 സീറ്റുകളാണു നേടിയത്. 148 സീറ്റിൽ മത്സരിച്ച സിപിഎമ്മിന് നേടാനായത് 26 സീറ്റുകൾ. സിപിഐ മത്സരിച്ച 11ൽ ഒരു സീറ്റിലും ജയിച്ചു. ബിജെപി ജയിച്ചത് മൂന്നു സീറ്റിലാണ്. മത്സരിച്ചതാകട്ടെ 291 സീറ്റി


ലും. ആർഎസ്‌പി 3 സീറ്റും നേടി. 211 സീറ്റ് നേടിയ തൃണമൂൽ കോൺഗ്രസ് ഭരണം സ്വന്തമാക്കി.

أحدث أقدم
Kasaragod Today
Kasaragod Today