ബി.ജെ.പി ഹിന്ദുക്കളേയും സിഖുകാരെയും തമ്മിലടിപ്പിക്കുന്നു -സുഖ്​ബീര്‍ സിങ്​ ബാദല്‍

 അമൃത്​ സര്‍: രാജ്യത്തെ യഥാര്‍ഥ 'തുക്​ടേ തുക്​ടേ ഗ്യാങ്​' ബി.ജെ.പിയാണെന്ന്​ ശിരോമണി അകാലിദള്‍ നേതാവ്​ സുഖ്​ബീര്‍ സി​ങ്​ ബാദല്‍. ഹിന്ദുക്കള്‍ക്കും മുസ്​ലിംകള്‍ക്കുമിടയില്‍ സംഘര്‍മുണ്ടാക്കിയ പോലെ പഞ്ചാബിലെ ഹിന്ദുക്കളെ സിഖുകാര്‍ക്കെതിരെ തിരിക്കുകയാണെന്നും ബാദല്‍ ആരോപിച്ചു.


കര്‍ഷകരെ കേള്‍ക്കുന്നതിനുള്ള ഈഗോ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കണം. രാജ്യസ്​നേഹികളായ പഞ്ചാബികളെ ബി.ജെ.പി വര്‍ഗീയതയിലേക്ക്​ തള്ളിവിടുകയാണെന്നും ബാദല്‍ കൂട്ടി​ച്ചേര്‍ത്തു.


നേരത്തേ കര്‍ഷകരെ ഖാലിസ്ഥാനികളെന്നും ദേശവിരുദ്ധരെന്നും അധിക്ഷേപിച്ച മന്ത്രിമാര്‍ മാപ്പുചോദിക്കണമെന്ന്​ ബാദല്‍ തുറന്നടിച്ചിരുന്നു. ബി.ജെ.പിയുമായി കാല്‍നൂറ്റാണ്ടിലേറെയായി സഖ്യത്തിലായിരുന്ന അകാലിദള്‍ കാര്‍ഷിക ബില്ലിനുപിന്നാലെ എന്‍.ഡി.എ വിട്ടിരുന്നു.


ഇതിനെത്തുടര്‍ന്ന്​ കേന്ദ്രമന്ത്രി ഹര്‍മസി​മ്രത്​ കൗര്‍ രാജിവെച്ചിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today