ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; 4 പേർ രക്ഷപെട്ടത് തലനാരിഴക്ക്

 മംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍ സഞ്ചരിച്ച നാലുപേരും പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ കൊടി ബയലിലെ മാനസ ടവേഴ്‌സിന് സമീപത്തുവച്ചാണ് ടാറ്റ ഇന്‍ഡിക കാറിന് തീപിടിച്ചത്. എഞ്ചിനില്‍ നിന്നാണ് ആദ്യം തീപടര്‍ന്നത്. കാര്‍ നിര്‍ത്തിയ ശേഷം അകത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുകയാണ് ഉണ്ടായത്. അപ്പോഴേക്കും തീ ആളിക്കത്തിയിരുന്നുനാട്ടുകാരും ട്രാഫിക് പോലീസും തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സാണ് തീ അണച്ചത്. കാര്‍ ഏറെ കുറെ കത്തിനശിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാറിന് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമീക വിവരം. മുടിപ്പുവിലെ അഖിലേഷിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കാറിന് തീപിടിച്ചതോടെ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ആളുകള്‍ പരിഭ്രാന്തരായി ഓടി. ബോംബ് സ്‌ഫോടനമാണെന്ന് ആദ്യം അഭ്യൂഹം പ്രചരിച്ചിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today