സ്ഥാനാർഥിക്കെതിരെ വ്യാജ വീഡിയോ; ബിജെപി നേതാവിനെതിരെ കേസെടുത്തു

 വെള്ളരിക്കുണ്ട്  

എൽഡിഎഫ്‌ സ്ഥാനാർഥിക്കെതിരെ വ്യാജ വീഡിയോ സന്ദേശം നടത്തിയ ബിജെപി നേതാവിനെതിരെ കേസെടുത്തു. 

ബിജെപി കാഞ്ഞങ്ങാട്  മണ്ഡലം സെക്രട്ടറി ഉത്തമൻ എന്ന മോഹനനെതിരെയാണ് ബളാൽ പഞ്ചായത്ത് വെള്ളരിക്കുണ്ട് വാർഡ് എൽഡിഎഫ് സ്ഥാനാർഥി സി ആർ രാജേഷിന്റെ പരാതിയിൽ വെള്ളരിക്കുണ്ട് എസ്ഐ ശ്രീദാസൻ കേസ്സെടുത്തത്.  പ്രചരണത്തിൽ മുന്നിട്ട് നിൽക്കുന്ന രാജേഷിന്റെ വിജയം തടയുയെന്ന ലക്ഷ്യത്തോടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ്‌‌ പരാതി.


أحدث أقدم
Kasaragod Today
Kasaragod Today