ഭാര്യയ്ക്കും മകനും കോവിഡ്; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരീക്ഷണത്തില്‍

 തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് രമേശ് ചെന്നിത്തല നിരീക്ഷണത്തിൽ പ്രവേശിച്ചു. 

തിങ്കളാഴ്ച മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായിരുന്ന വി.എം.സുധീരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് സുധീരൻ.


أحدث أقدم
Kasaragod Today
Kasaragod Today