ഡല്‍ഹി കലാപത്തില്‍ മുസ്​ലിം യുവാക്കളെ കൊന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതും മുസ്​ലിം; അവിശ്വസനീയമെന്ന്​ കോടതി

 ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ രണ്ട്​ മുസ്​ലിം യുവാക്കളെ ആക്രമിച്ച്‌​ കൊന്ന സംഘത്തിലുണ്ടായിരുന്നുവെന്ന്​ ആരോപിച്ച്‌​ പൊലീസ്​ പ്രതി ചേര്‍ത്ത മുസ്​ലിം യുവാവിന്​ കോടതി ജാമ്യം നല്‍കി. മുസ്​ലിം ചെറുപ്പക്കാരെ കൊലപ്പെടുത്തിയ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള അക്രമി കൂട്ടത്തില്‍ മുസ്​ലിം ചെറുപ്പക്കാരനുണ്ടായിരുന്നുവെന്നത്​ അവിശ്വസനീയമാണെന്ന്​ ചൂണ്ടികാണിച്ചാണ്​ കോടതി ജാമ്യം നല്‍കിയത്​.


അഷ്​ഫാഖ്​ ഹുസൈന്‍, സാകിര്‍ എന്നിവരെ ആള്‍ക്കൂട്ടം ആക്രമിച്ച്‌​ കൊലപ്പെടുത്തിയതിന്​ പൊലീസ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തിരുന്നു. ഇതില്‍ ആരിഫ്​ എന്നയാളും ഉള്‍പ്പെട്ടിരുന്നുവെന്ന്​ ആരോപിച്ചാണ്​ പൊലീസ്​ പ്രതി ചേര്‍ത്തത്​.


ജാമ്യാപേക്ഷ എതിര്‍ത്ത സ്​പെഷ്യല്‍ പബ്ലിക്​ പ്രോസിക്യൂട്ടര്‍ മനോജ്​ ചൗധരി ആരിഫ്​ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന്​ കോടതിയില്‍ ആവര്‍ത്തിച്ചു.


മുസ്​ലിംകളെ ആക്രമിക്കുക എന്ന ലക്ഷ്യത്തില്‍ സംഘടിച്ച ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള അക്രമി സംഘത്തില്‍ ആരിഫ്​ ഉണ്ടായിരുന്നുവെന്നത്​ അവിശ്വസനീയമാണെന്നും പ്രോസിക്യൂട്ടറുടെ വാദത്തില്‍ അവ്യക്​തതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആരിഫ്​ സംഘത്തിലുണ്ടായിരുന്നുവെന്നതിന്​ സി.സി.ടി.വി ദൃശ്യങ്ങളോ മറ്റു തെളിവുകളോ കോടതിയില്‍ നല്‍കിയിരുന്നില്ല. അക്രമം നടന്ന സ്​ഥലത്തെ താമസക്കാരനാണ്​ പ്രതി ചേര്‍ക്കപ്പെട്ട ആരിഫ്​. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ രേഖകളുപയോഗിച്ച്‌​ പ്രതി ചേര്‍ക്കാനാണ്​ പൊലീസ്​ നീക്കം​.


أحدث أقدم
Kasaragod Today
Kasaragod Today