ജില്ല പഞ്ചായത്ത്​:വൈസ് പ്രസിഡന്റ് പദവിക്ക് സി പി ഐ യും, പാദൂറിന് ഇടതു മുന്നണിയിലും കല്ലു കടി?, ബി.ജെ.പി നിലപാടും നിർണായകം

 കാസർകോട്​: ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ മടിക്കൈ പഞ്ചായത്ത്​ ഡിവിഷനിൽ നിന്ന്​ വിജയിച്ച ബേബി ബാലകൃഷ്​ണനാണെന്ന്​ ഉറപ്പായി. എന്നാൽ, വൈസ്​ പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ സി.പി.​െഎ അവകാശവാദം ഉന്നയിക്കും. 2010ൽ ജില്ല പഞ്ചായത്ത് ഇടതുപക്ഷത്തിന്​ ലഭിച്ചപ്പോൾ സി.പി.​െഎ അംഗമായിരുന്ന കെ.എസ്​. കുര്യാക്കോസ്​ ആയിരുന്നു വൈസ്​ പ്രസിഡൻറ്.​ ഇൗ കീഴ്​വഴക്കമാണ്​ സി.പി.​െഎ മുന്നോട്ടുവെക്കുക. ജില്ല പഞ്ചായത്ത്​ നേടാൻ ഇടതുപക്ഷത്തിന്​ വഴിത്തിരിവായ സ്​ഥാനാർഥിത്വമാണ്​ ചെങ്കള ഡിവിഷനിൽ നിന്ന്​ വിജയിച്ച ഷാനവാസ്​ പാദൂരി​​േൻറത്​. കോൺഗ്രസ്​ വിട്ട പാദൂരിനെ​ക്കൊണ്ട്​ സി.പി.എം നടത്തിയ സ്വതന്ത്ര പരീക്ഷണം വിജയിക്കുകയായിരുന്നു. വൈസ്​ പ്രസിഡൻറ്​ സ്​ഥാനത്ത്​ ഷാനവാസ്​ നിർബന്ധംപിടിച്ചാൽ എൽ.ഡി.എഫിൽ പ്രതിസന്ധിയാകും. സ്വതന്ത്രൻ എന്നതിനാൽ വൈസ്​ പ്രസിഡൻറ്​ സ്​ഥാനം ഷാനവാസിനു നൽകി ജില്ല പഞ്ചായത്ത്​ ഭരണം ഉറപ്പിക്കാനുള്ള ശ്രമം സി.പി.എം നടത്തിയേക്കാം. ജില്ല പഞ്ചായത്തിൽ സി.പി.എമ്മിന്​ സീറ്റ്​ കഴിഞ്ഞ തവണത്തേക്കാളും കുറവാണ്​. സ്വതന്ത്രൻ, സി.പി.​െഎ, കേരള കോൺഗ്രസ്​, ലോക്​ താന്ത്രിക്​ ദൾ എന്നിവ​ക്ക്​ ​ഒരോ സീറ്റുകൾ വീതം എട്ട്​ സീറ്റി​ൻെറ ബലമാണ്​ എൽ.ഡി.എഫിന്. ഇതിൽ സി.പി.എമ്മിന്​ നാലു സീറ്റുകൾ മാത്രമേയുള്ളൂ. കഴിഞ്ഞ ജില്ല പഞ്ചായത്തിൽ സി.പി.എമ്മിന്​ ആറു സീറ്റുകളാണുണ്ടായിരുന്നത്​. ദേലംപാടി തോൽക്കുകയും കള്ളാർ കേരള കോൺഗ്രസ്​ മാണി ഗ്രൂപ്പിന്​ നൽകുകയും ചെയ്​തു. ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്, വൈസ്​ പ്രസിഡൻറ്​ സ്​ഥാനങ്ങൾ എൽ.ഡി.എഫിൽ സംസ്​ഥാന തലത്തിലാണ്​ അന്തിമമായി തീരുമാനിക്കപ്പെടുക. ജില്ല പഞ്ചായത്തിൽ വ്യക്​തമായ മേൽ​ൈ​ക്ക ആർക്കും ഇല്ലാത്തതിനാൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ രണ്ടുസീറ്റുകളുള്ള ബി.ജെ.പിയുടെ നിലപാട്​ നിർണായകമാണ്​. പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ എൽ.ഡി.എഫിനെതിരെ മത്സരിക്കുന്ന യു.ഡി.എഫ്​ സ്​ഥാനാർഥിക്ക്​ ബി.ജെ.പി വോട്ടുചെയ്​താൽ എൽ.ഡി.എഫ്​ പരാജയപ്പെടുകയും ജയിച്ച യു.ഡി.എഫ്​ സ്​ഥാനാർഥിക്ക്​ രാജിവെക്കേണ്ടിയും വരുമെന്ന ഭരണഘടനാപരമായ പ്രതിസന്ധിയുമുണ്ട്​. യു.ഡി.എഫ്​ സ്​ഥാനാർഥിയെ നിർത്താതിരിക്കുകയാണെങ്കിൽ മാത്രമേ ഇൗ കടമ്പ തരണം ചെയ്യാനാവുകയുള്ളൂ.


أحدث أقدم
Kasaragod Today
Kasaragod Today