നായയെ കാറില്‍ കെട്ടിവലിച്ച സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു; വ്യാപക പ്രതിഷേധം

 കൊച്ചി: കഴുത്തില്‍ കുരുക്ക് ഇട്ട ശേഷം ഓടുന്ന വാഹനത്തില്‍ കെട്ടി വലിച്ചു കൊണ്ടു പോയി നായയോട് ക്രൂരത. എറണാകുളം അത്താണിയില്‍ ടാക്സി കാറിന്റെ പിറകില്‍ നായയെ കെട്ടി വലിച്ചു കൊണ്ടു പോയതിന് എതിരെ പ്രതിഷേധം ഉയരുകയാണ്.


ബൈക്ക് യാത്രികനായ അഖില്‍ ആണ് ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. വാഹനം നിര്‍ത്തി നായയെ കെട്ട് അഴിച്ചു വിടാന്‍ അഖില്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ലെന്നും പരാതിയുണ്ട്. 


എറണാകുളം അത്താണിക്ക് സമീപമുള്ള മാഞ്ഞാലിയില്‍ ആണ് . കെ എല്‍ 42 ജെ 6379 എന്ന കാറിലാണ് കഴുത്തില്‍ കുരുക്കിട്ട ശേഷം നായയെ കെട്ടി വലിക്കുന്നത്. കഴുത്തില്‍ കുരുക്കു വീണ നായ വാഹനത്തിന്റെ വേഗത്തിനൊപ്പം ഓടുന്നുണ്ട്എന്നാല്‍, ഓടിത്തളര്‍ന്ന നായയ്ക്ക് പിന്നീട് വാഹനത്തിന് പിന്നാലെ എത്താന്‍ പറ്റുന്നില്ല. പിന്നീട് വീണു കിടക്കുന്ന നായയെയും വലിച്ചു കൊണ്ട് വാഹനം മുന്നോട്ടു നീങ്ങുകയാണ്. ഇതുകണ്ട് വഴിയരികില്‍ നിന്ന മറ്റൊരു നായയും കാറിനൊപ്പം ഓടുന്നുണ്ട്.


ബൈക്ക് യാത്രികനായ അഖില്‍ ആണ് ഈ ദാരുണ ദൃശ്യങ്ങള്‍ തന്റെ മൊബൈലില്‍ പകര്‍ത്തിയത്. കാര്‍ തടഞ്ഞു അഖില്‍ നായയുടെ കാര്യം ഡ്രൈവര്‍ ശ്രദ്ധയില്‍പ്പെടുത്തി എങ്കിലും കെട്ടഴിച്ച്‌ വിട്ടില്ല എന്നും പറയുന്നു. യൂസഫ് എന്ന ആളുടെ പേരില്‍ ഉള്ളതാണ് കാര്‍. ആരാണ് വാഹനം ഓടിച്ചത് എന്നത് വ്യക്തമല്ല. നായയോടുള്ള ക്രൂരതയ്ക്ക് എതിരെ നടപടി ആവശ്യം ഉയരുകയാണ്. ചെങ്ങമനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today