കാസര്‍കോട്: വാഹനമിടിച്ച് ചത്ത നായയുടെ ജഡം പ്ലാസ്റ്റിക് കവറിലാക്കി റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍.
കാസര്‍കോട് ഹെഡ് പോസ്റ്റാഫീസിനടുത്ത് കെ പി ആര്‍ റാവു റോഡിലേക്ക് കടക്കുന്ന സ്ഥലത്താണ് നായയുടെ ജഡം കാണപ്പെട്ടത്.പരിസരത്ത് നിന്ന് ദുര്‍ഗന്ധം പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വ്യാപാരികളും മറ്റും ചെന്നു നോക്കിയപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ നായയുടെ ജഡം കാണപ്പെട്ടത്. അഴുകിയ നിലയിലായ ജഡത്തില്‍ നിന്നും കടുത്ത ദുര്‍ഗന്ധമാണ് പരിസരമാകെ പരക്കുന്നത്. വാഹനമിടിച്ച് ചത്തതിന് ശേഷം നായയെ പ്ലാസ്റ്റിക് കവറില്‍ മൂടി ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു.