ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി എച്ച്.ഇ.ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി വ്യക്തമാക്കി. 'കാര്യങ്ങള്‍ ശരിയായ ദിശയിലേക്ക് നീങ്ങുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, പക്ഷേ ഈ നീക്കം ആസന്നമാണോ അതോ ഗള്‍ഫ് പ്രതിസന്ധി പൂര്‍ണ്ണമായും പരിഹരിക്കപ്പെടുമോ എന്ന് ഞങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയില്ല' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് പ്രതിസന്ധിയുടെ ഏത് പരിഹാരവും ഗള്‍ഫിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്ന സമഗ്രമായ ഒരു പരിഹാരമായിരിക്കണം. ഗള്‍ഫ് പ്രതിസന്ധിക്ക് ഒരു പരിഹാരത്തെക്കുറിച്ച് ഞങ്ങള്‍ ശുഭാപ്തി വിശ്വാസികളാണെന്നും എല്ലാ പ്രശ്‌നങ്ങളും ഒരു ദിവസം കൊണ്ട് പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ക്ക് പറയാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം അമേരിക്കയുമായുള്ള ബന്ധം തന്ത്രപ്രധാനമാണെന്നും പുതിയ ഭരണകൂടവുമായി ഇത് ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇറാനുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ അമേരിക്കയെ ഖത്തര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
