സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ഏ​ജ​ന്‍റു​മാ​ർ​ക്കും സം​ര​ക്ഷ​ണം ന​ൽ​കണം ഹൈകോടതി


 പ​യ്യ​ന്നൂ​ര്‍: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ർ​ഥി​ക​ള്‍​ക്കും ഏ​ജ​ന്‍റു​മാ​ര്‍​ക്കും മ​തി​യാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഇ​തു സം​ബ​ന്ധി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഹൈ​ക്കോ​ട​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എ.​പി.​നാ​രാ​യ​ണ​ന്‍ ന​ല്‍​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം. രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് സ്ഥാ​നാ​ഥി കെ.​വി.​ആ​ബി​ദ​യ്ക്കും പ​തി​ന​ഞ്ചാം വാ​ര്‍​ഡ് സ്ഥാ​നാ​ർ​ഥി കെ.​പി.​രാ​ജേ​ന്ദ്ര​കു​മാ​ര്‍, എ​ര​മം- കു​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ത്ഥി എം.​മു​ര്‍​ഷി​ദ് എ​ന്നി​വ​ര്‍​ക്കും ഏ​ജ​ന്‍റു​മാ​ർ​ക്കും സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. അ​ഡ്വ.​പി.​എം.​ഹ​ബീ​ബ് മു​ഖേ​ന ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

വോ​ട്ട​ര്‍​മാ​രെ വ​ഴി​യി​ല്‍ ത​ട​യു​ന്നി​ല്ലെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 

പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ല്‍ വെ​ബ് കാ​സ്റ്റിം​ഗും വീ​ഡി​യോ ക​വ​റേ​ജും ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

أحدث أقدم
Kasaragod Today
Kasaragod Today