ഇസ്‌ലാമോഫോബിയ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത് -മുഖ്യമന്ത്രിയോട് കാന്തപുരം

 കോഴിക്കോട്: ഇസ്‌ലാമോഫോബിയ ശക്തമായ നിലവിലെ സാഹചര്യം ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പിന്നാക്ക സംവരണം സംരക്ഷിക്കണമെന്നും കാന്തപുരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.


കേരള പര്യടനം കോഴിക്കോടെത്തിയപ്പോൾ മുഖ്യമന്ത്രിയെ സന്ദർശിച്ച് വിവിധ വിഷയങ്ങൾ പരാമർശിച്ച് കാന്തപുരം കത്ത് നൽകുകയായിരുന്നു.


സമുദായങ്ങൾക്കിടയിലെ സൗഹാർദ അന്തരീക്ഷം സംരക്ഷിക്കണം. അതിന് വിരുദ്ധമായ പ്രചാരണങ്ങൾ സർക്കാർ തടയണം. സമുദായം അനർഹമായത് നേടിയെന്ന പ്രചാരണം ഇടതുപക്ഷം മുതലെടുത്താൽ മുസ്‌ലിംകളുടെ ജീവിതം ദുസ്സഹമാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.


أحدث أقدم
Kasaragod Today
Kasaragod Today