കാറഡുക്കയിലും മുളിയാറിലും കുംബഡാജെയിലും ആര്‍ക്കും ഭൂരിപക്ഷമില്ല

 കാസര്‍കോട്‌: കാറഡുക്ക, മുളിയാര്‍, കുംബഡാജെ പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ആകെ പതിനഞ്ചു സീറ്റുകളുള്ള കാറഡുക്കയില്‍ ബി ജെ പിക്ക്‌ ആറും യു ഡി എഫിനു അഞ്ചും എല്‍ ഡി എഫിനു നാലും സീറ്റു ലഭിച്ചു. 13 സീറ്റുകളുള്ള കുംബഡാജെയില്‍ ബി ജെ പിക്കും യു ഡി എഫിനും ആറു വീതം സീറ്റും എല്‍ ഡി എഫിനു ഒന്നും സീറ്റു ലഭിച്ചു. കുറ്റിക്കോല്‍ പഞ്ചായത്ത്‌ ഭരണം എല്‍ ഡി എഫ്‌ പിടിച്ചെടുത്തു. ആകെയുള്ള 16 സീറ്റുകളില്‍ എല്‍ ഡി എഫ്‌ ഒന്‍പതിലും യു ഡി എഫ്‌ ആറിലും ഒരിടത്തു ബി ജെ പിയും ജയിച്ചു. ബേഡഡുക്കയില്‍ ആകെയുള്ള 17 സീറ്റുകളില്‍ 16ഉം എല്‍ ഡി എഫ്‌ നേടി.

ബെള്ളൂരില്‍ ബി ജെ പി ഭരണം നിലനിര്‍ത്തി. ആകെയുള്ള 13ല്‍ 9 സീറ്റുകള്‍ ബി ജെ പിക്കും 4 സീറ്റുകള്‍ എല്‍ ഡി എഫിനും ലഭിച്ചു.

ബദിയഡുക്കയില്‍ ആകെയുള്ള 19 സീറ്റുകളില്‍ യു ഡി എഫ്‌ ഏഴിടത്തും എല്‍ ഡി എഫ്‌ ഒരിടത്തും ബി ജെ പി 10 സീറ്റിലും ഒരിടത്തു സ്വതന്ത്രനും മുന്നിട്ടു നില്‍ക്കുന്നു.


أحدث أقدم
Kasaragod Today
Kasaragod Today