ആഗോളതലത്തിൽ ഫ്രൈഡ് ചിക്കൻ മസാലകളേ വെല്ലുന്ന തനി നാടൻ മസാലക്കൂട്ട് തയ്യാറാക്കി വിപണിയിൽ ഏറെ ഇടം നേടിയിരിക്കുകയാണ് മധൂർ സ്വദേശി കെ ബി മുനീറിന്റെ അൽ റുബ ഫ്രൈഡ് ചിക്കൻ മസാല.തുച്ഛമായ വിലക്ക് ഒരു പാക്ക് അൽ റുബ മസാലക്കൂട്ട് വാങ്ങിയാൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ മായം ഇല്ലാത്ത രണ്ടര കിലോ ക്രിസ്പി ഫ്രൈഡ് ചിക്കൻ ഉണ്ടാക്കി കഴിക്കാം എന്നുള്ള താണ് ഇതിന്റെ പ്രത്യേകത. കാസർഗോഡ് ജില്ലയിലെ മധുർ എന്ന ഗ്രാമത്തിലെ നൂർ മഹൽ വീട്ടിൽ ബീരാൻ ഹാജിയുടെയും, നബീസയുടെയും മകനായി ജനിച്ച മുനീർ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഗൾഫിൽ പോയി. ഏകദേശം 10 വർഷത്തോളം ആഗോളതല ഫാസ്റ്റ് ഫുഡ് കമ്പിനിയിൽ ഷെഫ്, സൂപ്പർവൈസർ, മാനേജർ എന്നിങ്ങനെ വ്യത്യസ്ത ജോലികൾ ചെയ്തു. പ്രവാസ ജീവിതം നയിക്കുന്നതിനിടയിൽ പലവിധ വെറൈറ്റി ഭക്ഷണങ്ങൾ ഉണ്ടാക്കിനോക്കിയ മുനീർ ഒടുവിൽ ഫ്രൈഡ് ചിക്കനിൽ ഗവേഷണം നടത്തി. ഒടുക്കം നല്ല ഒന്നാംതരം രുചിക്കൂട്ട് കണ്ടെത്തി.തുടർന്ന് നാട്ടിലെത്തിയ മുനീർ ‘അൽ റുബ’ എന്ന പേരിൽ തനി നാടൻ രീതിയിൽ മസാല പൊടികൾ പൊടിച്ചെടുത്ത് കാസർഗോഡിലെ വിവിധ സൂപ്പർ മാർക്കറ്റുകളിൽ സ്റ്റോക്ക് ചെയ്തു വില്പന നടത്തി.
തുടക്കത്തിൽ കാസർഗോഡിലെ പല സൂപ്പർമാർക്കറ്റുകളിലും, ഹൈപ്പർ മാർക്കറ്റുകളിലും സമീപിച്ചപ്പോൾ മനം മടുക്കുന്ന പ്രതികരണമായിരുന്നു ലഭിച്ചത്. യൂട്യൂബ് വഴിയും മറ്റും പരസ്യം കണ്ട് കേരളത്തിന് അകത്തും, പുറത്തും, മറ്റു രാജ്യങ്ങളായ ഗൾഫ്, ന്യൂസിലാൻഡ്, അമേരിക്ക, ചൈന, ഖത്തർ, കൊറിയ, മലേഷ്യ തുടങ്ങിയിടങ്ങളിലെ കുറേയധികം മലയാളികൾ ഈ ഉൽപനം വാങ്ങിക്കാൻ ഓർഡർ നൽകി.മറ്റൊരു പ്രത്യേകത, വീട്ടിൽ ഈസിയായി ഉണ്ടാകാവുന്ന, ഒട്ടും മായാമോ, കളറോ ചേർക്കാത്ത മസാല കൂട്ടാണ് ‘അൽ റുബ’ എന്ന് മുനീർ അവകാശപ്പെടുന്നു. പാൽപ്പൊടിയും, മൈദയും അൽ റുബ ഫ്രൈഡ് ചിക്കൻ മസാലയും ഉണ്ടെങ്കിൽ പിന്നെ ഫ്രൈഡ് ചിക്കൻ ഉണ്ടാക്കാൻ വേറെയൊരു കൂട്ടും വേണ്ടത്രെ.
നിലവിൽ കേരളത്തിലും, കർണാടകയിലുമുള്ള അൽ റുബ ഫ്രൈഡ് ചിക്കൻ മസാല, ഇന്ത്യയൊട്ടാകെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.
ആഗോളതലത്തിലെ വൻകിട കമ്പനികൾ വില കൂടിയ മെഷീനറികൾ ഉപയോഗിച്ച് ഉണ്ടാകുന്ന ഫ്രൈഡ് ചിക്കൻ അൽ റുബ മസാലക്കൂട്ട് ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ലളിതമായ രീതിയിൽ എങ്ങനെ തയ്യാറാക്കാം എന്ന് നിരവധി യൂട്യൂബ് വിഡിയോകളിലൂടെ നമുക്ക് പരിചയപ്പെടുത്തി തരുന്നുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +9187144422247,902337227