കൊല്ലപ്പെട്ട ഔഫിന്റെ കുടുംബത്തിന് കേരളാ മുസ്‌ലിം ജമാഅത്ത് വീട് നിര്‍മിച്ച് നല്‍കും

 കാഞ്ഞങ്ങാട്: കൊല ചെയ്യപ്പെട്ട പഴയ കടപ്പുറം അബ്ദുറഹ്‌മാന്‍ ഔഫിന്റെ കുടുംബത്തിന് കേരളാ മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചു. ഔഫിന്റെ അന്ത്യ കര്‍മ്മങ്ങള്‍ക്ക് ശേഷം പഴയ കടപ്പുറം സുന്നി സെന്ററില്‍ നടന്ന അനുസ്മരണ പ്രാര്‍ത്ഥന സംഗമം കാടാച്ചിറ അബ്ദുറഹ് മാന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. വീട് നിര്‍മാണത്തിനുള്ള സ്വാന്തന സമിതി പ്രഖ്യാപിച്ചു. രക്ഷാധികാരികളായി എ. പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, അബ്ദുറഹ് മാന്‍ മുസ്‌ലിയാര്‍ കാടാച്ചിറ, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബൂബക്കര്‍ മുസ്‌ലിയാര്‍ പഴയ കടപ്പുറം, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍, മഹമൂദ് ഹാജി പി.കെ എന്നിവരെയും ഭാരവാഹികളായി വി.സി അബ്ദുല്ല സഅദി (ചെയര്‍മാന്‍), അബ്ദുസ്സത്താര്‍ പഴയ കടപ്പുറം, അബ്ദുല്‍ ഖാദര്‍ സഖാഫി ആറങ്ങാടി, നൗഷാദ് അഴിത്തല, മുഹമ്മദ് കുഞ്ഞി കുവൈത്ത് (വൈസ് ചെയര്‍മാന്‍മാര്‍), അബ്ദുല്‍ ഖാദര്‍ സഖാഫി അല്‍ മദീന (ജനറല്‍ കണ്‍വീനര്‍), അബ്ദുല്‍ അസീസ് പാറപ്പള്ളി, അബ്ദുല്‍ കലാം പി.എ, റിയാസ് പി.എ, നൗഷാദ് പി.കെ (ജോയിന്‍ കണ്‍വീനര്‍). അബ്ദുറഹ്‌മാന്‍ ഹാജി ബഹറൈന്‍ (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു. സി.പി അഹമ്മദ്, അമീര്‍ പി.എ, ശംസുദ്ദീന്‍ പുഞ്ചാവി, നാസര്‍ ഖത്തര്‍, ശരീഫ് സി. പി, അബൂബക്കര്‍ ദാന (അംഗങ്ങള്‍). അബ്ദുസ്സത്താര്‍ പഴയ കടപ്പുറം സ്വാഗതവും അബ്ദുല്‍ ഖാദര്‍ സഖാഫി അല്‍ മദീന നന്ദിയും പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today