11 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 ബന്തടുക്ക:11 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക അടൂർ ചെന്നക്കുണ്ട് തിമ്മയ്യ മൂലയിലെ ചന്ദ്രൻ - നളിനി ദമ്പതികളുടെ മകൾ ലാവണ്യ (11) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം. 


 കൂട്ടുകാരോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് മുറിയിൽ കയറിയ പെൺകുട്ടിയെ പിന്നീട് ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ശരണ്യ, ശരത്ത്.


أحدث أقدم
Kasaragod Today
Kasaragod Today