ദുബൈ: യു.എ.ഇയിലെ കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ട് ദേശീയ ദിനത്തോടനുബന്ധിച്ച് ലുലു ഗ്രൂപ് ഒരുക്കുന്ന 'അല്‍ ഇമാറാത്ത് അവ്വല്‍' ഫെസ്റ്റിന് തുടക്കമായി. രാജ്യത്ത് ഉല്‍പാദിപ്പിച്ച പച്ചക്കറി, പഴം, ഈത്തപ്പഴം, പാല്‍ ഉല്‍പന്നങ്ങള്‍, മത്സ്യമാംസാദികള്‍, ജൈവ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയാണ് ഈ മാസം അഞ്ചു വരെയുള്ള വിപണന മേളയില്‍ ഒരുക്കിയിരിക്കുന്നത്.
ഇകോണമിക് ഡെവലപ്മെന്റ് കമേഴ്സ്യല്‍ അഫയേഴ്സ് സെക്ടര്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ്ഹുസൈന്‍ നജീദ് ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അബൂദബി -അല്‍ ദഫ്റ മേഖല ഡയറക്ടര്‍ ടി.പി.
അബൂബക്കര്‍ പങ്കെടുത്തു. ലുലുവിെന്റ വന്‍ ഉപഭോക്തൃശൃംഖലയിലേക്ക് പ്രാദേശിക ഉല്‍പന്നങ്ങള്‍ എത്തിക്കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് മുഹമ്മദ് ഹുസൈന്‍ നജീദ് പറഞ്ഞു. കോവിഡിെന്റ തുടക്കത്തിലുള്‍പ്പെടെ ലുലുവിെന്റ ഭക്ഷ്യവിതരണം തടസ്സമില്ലാതെ നടത്താന്‍ പ്രാദേശിക ഉല്‍പാദകര്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ടി.പി. അബൂബക്കര്‍ പറഞ്ഞു.
രാജ്യത്തിെന്റ സുസ്ഥിരതക്കായി കൃഷി അടക്കം മാര്‍ഗങ്ങള്‍ കരുതിവെച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാനുള്ള ഞങ്ങളുടെ ആദരമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
