കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ എന്ന ഔഫിന്റെ കൊലപാതകം ആസൂത്രിതമെന്ന് കുടുബം. ഔഫിന്റെ അമ്മാവനാണ് മുസ്‌ലിം ലീഗിന്റെ ഭാഗത്ത് നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ലീഗിന് സ്വാധീനമുള്ള മേഖലയില്‍ ഏറ്റ തോല്‍വിയാണ് കൊലപാതകത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ലീഗുകാര്‍ പ്രകോപനം ഉണ്ടാക്കിയിരുന്നതായും കുടുംബം ആരോപിച്ചു.
മുമ്ബും പല വിഷയങ്ങളിലും ലീഗ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഔഫ് സുന്നി പ്രവര്‍ത്തകന്‍ കൂടിയാണ്. ഇതിന്റെ വൈരാഗ്യവും ലീഗ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു. ആസൂത്രിത കൊലപാതകമാണ് നടന്നതെന്നും കുടുംബം ആവര്‍ത്തിച്ചു.
ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകം ആസൂത്രിതമെന്ന് സുഹൃത്ത് നിയാസ്.
നിയാസാണ് ഔഫിനെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയിലെത്തിച്ചത്. ഔഫിന്റെ കൊലപാതകം തികച്ചും രാഷ്ട്രീയ വൈരാഗ്യം കാരണമാണെന്നും ആസൂത്രിതമായിരുന്നെന്നും നേരത്തെ മറ്റൊരു തരത്തിലുള്ള അനിഷ്ട സംഭവങ്ങളും പ്രദേശത്ത് നടന്നിരുന്നില്ലെന്നും നിയാസ് പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില അസ്വാരസ്യങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ പ്രദേശം ശാന്തമായിരുന്നെന്നും കാലങ്ങളായി ലീഗ് ജിയിച്ചു വരുന്ന പ്രദേശമാണ് ഇതെന്നും എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ എല്‍ഡിഎഫ് ആണ് ജയിച്ചത്.
കൊലപാതകത്തിന് പിന്നില്‍ ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് കൊണ്ട് ലീഗ് രംഗത്തെത്തിയിട്ടുണ്ട്. ഔഫിന്റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദ് അടക്കം മൂന്ന് പേരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.