പുതുവത്സരാഘോഷങ്ങള്‍ക്ക്​ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍

 ന്യൂഡല്‍ഹി: രാജ്യത്ത്​ പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണമേര്‍​പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക്​ ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്രം കൈമാറി. ഡിസംബര്‍ 30,31 ജനുവരി ഒന്ന്​ തീയതികളില്‍ നിയന്ത്രണം വേണമെന്നാണ്​ ആവശ്യം. ഏത്​ തരത്തിലുള്ള നിയന്ത്രണം വേണമെന്ന്​ സംസ്ഥാനങ്ങള്‍ക്ക്​ തീരുമാനിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കിയിട്ടുണ്ട്​.


കഴിഞ്ഞ മൂന്നരമാസമായി രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം കുറയുകയാണ്​. എന്നാല്‍, യുറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും രോഗികളുടെ എണ്ണം കൂടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രത തുടരണമെന്ന്​ മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സംസ്ഥാനങ്ങള്‍ക്ക്​ അയച്ച കത്തില്‍ വ്യക്​തമാക്കുന്നു.


പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന്​ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്​.


ആഘോഷങ്ങള്‍ കോവിഡിന്‍റെ സൂപ്പര്‍ സ്​പ്രഡിന്​ കാരണമായേക്കമെന്നാണ്​ സര്‍ക്കാറിന്‍റെ ഭയം. അതേസമയം, സംസ്ഥാനാന്തര യാത്രകള്‍ക്ക്​ യാതൊരു നിയന്ത്രണവും ഉണ്ടാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today