അതിക്രമിച്ചു കയറി പെരുമ്പള സ്കൂളിലെ പൂന്തോട്ടം നശിപ്പിച്ചു, മേൽപ്പറമ്പ് പോലീസ് അന്വേഷണം തുടങ്ങി
mynews0
പെരുമ്പള: പെരുമ്പള ഗവ. എൽ.പി. സ്കൂളിന്റെ പൂന്തോട്ടവും 50-ൽ പരം ചെടിച്ചട്ടികളും നശിപ്പിച്ചു. സ്കൂൾ മൈതാനത്ത് അതിക്രമിച്ചുകയറിയ സമൂഹദ്രോഹികളാണ് ഇവ നശിപ്പിച്ചതെന്നാണ് പരാതി. പ്രഥമാധ്യാപിക മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.