അറബിക്കടലില്‍ തകര്‍ന്ന മിഗ് വിമാനത്തിലെ പൈലറ്റിന്‍റെ മൃതദേഹം 11 ദിവസത്തിന് ശേഷം കണ്ടെത്തി

 ന്യൂഡല്‍ഹി: പരിശീലനത്തിനിടെ അറബിക്കടലില്‍ തകര്‍ന്നുവീണ നാവികസേന മിഗ് വിമാനത്തിലെ പൈലറ്റിന്‍റെ മൃതദേഹം 11 ദിവസത്തിന് ശേഷം കണ്ടെത്തി. മിഗ്-29കെ വിമാനത്തിന്‍റെ പൈലറ്റ് കമാന്‍ഡര്‍ നിഷാന്ത് സിങ്ങിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. നവംബര്‍ 27നാണ് വിമാനം അറബിക്കടലില്‍ ഗോവ ഭാഗത്ത് തകര്‍ന്നത്.


ഐ.എന്‍.എസ് വിക്രമാദിത്യ യുദ്ധക്കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം വൈകീട്ട് അഞ്ചോടെ തകര്‍ന്നുവീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. സഹപൈലറ്റിനെ രക്ഷപ്പെടുത്താന്‍ സാധിച്ചെങ്കിലും നിഷാന്ത് സിങ്ങിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.


കാണാതായ പൈലറ്റിനായി തിരച്ചില്‍ തുടരുകയായിരുന്നു.


29ന് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്ന് ഗോവന്‍ തീരത്തു നിന്ന് 30 മൈല്‍ അകലെയായാണ് നിഷാന്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.


أحدث أقدم
Kasaragod Today
Kasaragod Today