ചെന്നൈ: വർഷങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്. പാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31ന് നടത്തുമെന്നും രജനീകാന്ത് ട്വിറ്ററില്‍ അറിയിച്ചു. ജനുവരിയിൽ പാർട്ടി പ്രവർത്തനമാരംഭിക്കും.
രജനി മക്കൾ മൻട്രം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് വാർത്ത പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചുള്ള തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് ബുധനാഴ്ച രജനീകാന്ത് അറിയിച്ചിരുന്നു.
'ജില്ലാ ഭാരവാഹികൾ അവരുടെ അഭിപ്രായം അറിയിച്ചുകഴിഞ്ഞു. ഞാൻ എന്ത് തീരുമാനമെടുത്താലും അതിനൊപ്പം ഉറച്ചുനിൽക്കുമെന്നാണ് അവരുടെ തീരുമാനം. എന്‍റെ തീരുമാനം എത്രയും വേഗം നിങ്ങളെ അറിയിക്കുന്നതാണ്.' ബുധനാഴ്ച പയസ് ഗാർഡനിലെ വീട്ടിൽവെച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
