ഫൈനല്‍ എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞു സൗദിയില്‍ താമസിച്ചാല്‍ 1000 റിയാല്‍ പിഴ

 റിയാദ് : പ്രവാസികള്‍ ഫൈനല്‍ എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞതിന് ശേഷം സൗദി അറേബ്യയില്‍ താമസിച്ചാല്‍ 1000 റിയാല്‍ പിഴ നല്‍കേണ്ടി വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജാവസത്ത്) വ്യക്തമാക്കി. പിഴ അടച്ച്‌ അന്തിമ എക്സിറ്റ് വിസ വീണ്ടും നല്‍കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാലാവധി കഴിയാത്ത റസിഡന്റ് ഐഡന്റിറ്റിയുടെ (ഇക്കാമ) ഉണ്ടായിരിക്കണം എന്നും ജവാസത്ത് അറിയിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today