ജീവന് ഭീഷണിയെന്ന്​ സ്വപ്​ന; ഉന്നതരുടെ പേര്​ പറയാതിരിക്കാന്‍ സമ്മര്‍ദം, സുരക്ഷ വേണമെന്ന്​ ആവശ്യം

 കൊച്ചി: രഹസ്യമൊഴി മാധ്യമങ്ങള്‍ വഴിപുറത്തുവന്ന സാഹചര്യത്തില്‍ ജയിലില്‍ ത​െന്‍റ ജീവന് ഭീഷണി ഉണ്ടെന്ന്​ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. കോടതിയില്‍ സമര്‍പ്പിച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.


ഉന്നതരുടെ പേരുകള്‍ പറയരുതെന്നാവശ്യപ്പെട്ട്​ ജയിലില്‍ ചിലയാളുകള്‍ തന്നെ വന്നു കണ്ടിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തോട് സഹകരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇവര്‍ പോലീസുകാരാണെന്നാണ് കരുതുന്നത്​. ത​െന്‍റയും കുടുംബാംഗങ്ങളുടേയും ജീവന്​ ഭീഷണിയുണ്ട്​. തനിക്ക് കൂടുതല്‍ സുരക്ഷ നല്‍കണം -അഭിഭാഷകന്‍ വഴി നല്‍കിയ കത്തില്‍ സ്വപ്ന ആവശ്യപ്പെട്ടു.


സ്വ​ര്‍​ണ ക​ട​ത്ത് കേ​സുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്ന് കെ.


സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. സ്പീ​ക്ക​ര്‍ അ​നു​മ​തി കൂ​ടാ​തെ ന​ട​ത്തി​യ വി​ദേ​ശ യാ​ത്ര​ക​ളെ​ല്ലാം ദു​രൂ​ഹ​മാ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചി​രു​ന്നു. എന്നാല്‍, സ്പീ​ക്ക​റെ അ​പ​മാ​നി​ക്കാ​ന്‍ കെ.​ സു​രേ​ന്ദ്ര​ന്‍ ബോ​ധ​പൂ​ര്‍​വം ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്ന് സി​.പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ന്‍ പ്രതികരിച്ചു. കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു​വെ​ന്ന് പ​റ​യു​ന്ന റി​പ്പോ​ര്‍​ട്ടി​ലെ ഉ​ള്ള​ട​ക്കം സു​രേ​ന്ദ്ര​ന് എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ ചോ​ദി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ളെ​ല്ലാം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ താ​ല്‍പ​ര്യ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ചാ​ണെന്നും വിജയരാഘവന്‍ പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today