ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് തെന്റ 39ാം ജന്മദിനത്തില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. പിതാവും ക്രിക്കറ്റ് താരവുമായ പിതാവ് യോഗേന്ദ്ര സിങ്ങിെന്റ നിലപാടുകള്‍ തള്ളിയ യുവരാജ് കര്‍ഷകരുമായുള്ള പ്രശ്നങ്ങള്‍ സമാധാനപരമായി സര്‍ക്കാര്‍ പരിഹരിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
''കര്‍ഷകരും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം വേഗത്തില്‍ പരിഹരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. കര്‍ഷകര്‍ നമ്മുടെ നാടിെന്റ ജീവരക്തമാണെന്നതില്‍ തര്‍ക്കമില്ല. സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കാത്തതായി ഒന്നുമില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ പിതാവ് യോഗേന്ദ്ര സിങ്ങിെന്റ പരാമര്‍ശത്തില്‍ ഞാന്‍ ദുഖിതനാണ്.
അദ്ദേഹത്തിെന്റ ആശയങ്ങളല്ല എനിക്കുള്ളതെന്ന് ഞാന്‍ വ്യക്തമാക്കുന്നു. എല്ലാവരും ഇനിയും അവസാനിക്കാത്ത കോവിഡ് മഹാമാരിക്കെതിരെ മുന്‍കരുതല്‍ എടുക്കണം'' -യുവരാജ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
കര്‍ഷക സമരവേദിയില്‍ വെച്ച് യുവരാജ് സിങ്ങിെന്റ പിതാവ് യോഗ്രാജ് നടത്തിയ പ്രസംഗം ഹിന്ദു ജനവിഭാഗത്തെ അപമാനിക്കുന്നതും സ്ത്രീ വിരുദ്ധമാണെന്നും വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് യുവരാജിെന്റ വിശദീകരണം.
2007 ട്വന്‍റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ ഇന്ത്യ നേടുേമ്ബാള് നിര്‍ണായക സാന്നിധ്യമായ യുവരാജ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായാണ് അറിയപ്പെടുന്നത്. ഇന്ത്യക്കായി 40 ടെസ്റ്റുകളിലും 304 ഏകദിനങ്ങളിലും 58 ട്വന്‍റി 20കളിലും യുവരാജ് കളത്തിലിറങ്ങിയിട്ടുണ്ട്.
