കാസര്‍കോട്: പതിമൂന്നു കാരിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍. തലശ്ശേരി, ചൊക്ലി സ്വദേശിയായ അസ്‌ക്കറി(38)നെയാണ് ടൗണ്‍ എസ് ഐ യു പി വിപിനും സംഘവും അറസ്റ്റു ചെയ്‌തത്. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്‌പദമായ സംഭവം.ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയും ബന്ധുവുമായ പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്. കേസെടുത്തോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു
പതിമൂന്നു കാരിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍.
mynews
0