കണ്ണൂര്‍: മുസ്ലീം ലീഗുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഴീക്കോട് യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ബിജു ഉമ്മര്‍ രാജിവെച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വളപട്ടണം പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ബിജു ഉമ്മറിന്‍്റെ രാജി. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വാധീനമില്ലാത്ത വാര്‍ഡുകളില്‍ പോലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മുസ്ലീം ലീഗ് ബിജെപിയെ സഹായിച്ചുവെന്ന് ബിജു ഉമ്മറിന്‍്റെ രാജിക്കത്തില്‍ പറയുന്നു. പ്രാദേശിക പ്രശ്നങ്ങളെ തുടര്‍ന്ന് വരാനാരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ തിരിച്ചടിയുണ്ടാവും എന്ന വിലയിരുത്തലിലാണ് സീറ്റ് വച്ചു മാറാനുള്ള നീക്കങ്ങള്‍ മുസ്ലീം ലീഗ് ആരംഭിച്ചത്.
അഴീക്കോടും മുസ്ലീം ലീഗ് ബിജെപിയെ സഹായിച്ചു, യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ രാജിവെച്ചു.
kasaragod today
0