ചിന്മയാ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

 കാസര്‍കോട്: വിദ്യാനഗര്‍ ചിന്മയ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കലക്ടറേറ്റ് മാര്‍ച്ച് നടത്തി.

രക്ഷിതാക്കളും കുട്ടികളും അടങ്ങുന്ന വന്‍ ജനാവലി പ്രതിഷേധത്തില്‍ പങ്കെടുത്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഓണ്‍ലൈനിലൂടെ യോഗം ഉദ്ഘാടനം ചെയ്തു.

കോവിഡ് മഹാമാരിയില്‍ ഏറെ പ്രയാസമനുഭവിക്കുന്ന സമയത്ത് ചിന്മയ വിദ്യാലയ അധികൃതര്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഫീസിന്റെ പേരില്‍ ചൂഷണം ചെയ്യുകയാണെന്നും ഓണ്‍ലൈനിലൂടെ ക്ലാസുകള്‍ നടക്കുന്ന ഈ സമയത്ത് ട്യൂഷന്‍ ഫീക്ക് പുറമെ ലഭ്യമല്ലാത്ത മറ്റു പലതരം സേവനങ്ങള്‍ക്കും ഫീസുകള്‍ അടക്കണമെന്ന് പറയുന്നത് ന്യായീകരിക്കാനാവുന്നതല്ലെന്നും മാര്‍ച്ചില്‍ അണിനിരന്നവര്‍ പറഞ്ഞു.

ജില്ലയിലുള്ള മറ്റു സ്‌കൂളുകള്‍ 50% വും 40% വും ഇളവ് നല്‍കി മാതൃക കാണിച്ചപ്പോള്‍ ചിന്മയ സ്‌കൂള്‍ മാത്രമാണ് ഫീസിന്റെ പേരില്‍ ചൂഷണം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

വിഷയത്തില്‍ മാനുഷിക പരിഗണന വെച്ച് നിലപാടെടുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

എം.എ നാസര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ മുഖ്യപ്രഭാഷണം നടത്തി.

സിദ്ദിഖ് ചേരങ്കൈ, കെ.എ മുനീര്‍, യൂനുസ് തളങ്കര, മുകുന്ദന്‍ എ., നവനീത്, ഹമീദ് തെരുവത്ത്, രഘുറാം തുടങ്ങിയവര്‍ സംസാരിച്ചു. നഹീം സ്വാഗതവും രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today