ബിജെപിയില്‍ പോകാനൊരുങ്ങി തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ കോമാതിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി

 ഹൈദരാബാദ്: കോണ്‍ഗ്രസ് വിടുമെന്നും ഉടന്‍ ബിജെപിയില്‍ ചേരുമെന്നും പ്രഖ്യാപിച്ച്‌ നല്‍ഗൊണ്ട ജില്ലയില്‍നിന്നുള്ള പാര്‍ട്ടി എംഎല്‍എ കോമാതിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി. മുനുഗൊഡെ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം. വെങ്കടേശ്വര ഭഗവാനെ കണ്ടു തൊഴുതശേഷം വെള്ളിയാഴ്ച തിരുമലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയോട് ശക്തമായി പോരാട്ടം നടത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും ടിആര്‍എസിന് ബദല്‍ ബിജെപി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബിജെപിയുടെ വളര്‍ച്ച താന്‍ നേരത്തേ പ്രവചിച്ചിരുന്നതാണെന്നും രാജഗോപാല്‍ റെഡ്ഡി വ്യക്തമാക്കി.


‘ ഞാന്‍ എന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. ദുബക്ക് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെയും ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്റെയും ഫലങ്ങള്‍ തെളിയിക്കുന്നത് അതാണ്.’- രാജഗോപാല്‍ റെഡ്ഡി പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today