റിപ്പബ്ലിക്ക് ദിനമാഘോഷിച്ച് ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് കാസര്‍കോട്

 കാസര്‍കോട്: റിപ്പബ്ലിക്ക് ദിനമാഘോഷത്തില്‍ ബേവിഞ്ച സൈക്കളിസ്റ്റ് പോയിന്റില്‍ പതാക ഉയര്‍ത്തിയും, പരിസര പ്രദേശം ശുചീകരിച്ചും ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബ് കാസര്‍കോട് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. രാജ്യത്തിന് ജീവന്‍ ത്വജിച്ച ധീര ജവാന്‍മാര്‍ക്ക് വേണ്ടി മൗനം ആചരിച്ചു.ക്ലബ്ബ് മുതിര്‍ന്ന അംഗം മൊയ്തീല്‍ ഹാജി ദേശീയപതാക ഉയര്‍ത്തി.ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.പി.എ ഫൈസല്‍ ഉല്‍ഘാടനം ചെയ്തു. അസ്ലം സ്റ്റാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗഫൂര്‍ ബേവിഞ്ച, ബര്‍ക്കത്തുള്ള, ഉനൈസ് കെ.ജി, മജീദ് എഡ്‌റൂട്‌സ് എന്നിവര്‍ സംസാരിച്ചു. അന്‍സാരി മീത്തല്‍ സ്വാഗതവും പി.ബി റിഷാദ് നന്ദിയും പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today