പയസ്വിനിപുഴയില്‍ കാണപ്പെട്ട ജഡം സുള്ള്യ സ്വദേശിയുടേത്‌

 അഡൂര്‍: കഴിഞ്ഞ ദിവസം പയസ്വിനി പുഴയിലെ ദേവറഡുക്കയില്‍ കാണപ്പെട്ട ജഡം സുള്ള്യ കല്ലുഗുണ്ടിയിലെ ലോകേഷ്‌ നായ്‌ ക്കി(50)ന്റെതാണെന്ന്‌ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കാസര്‍കോട്‌ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. നാലു ദിവസം മുമ്പ്‌ ഇദ്ദേഹത്തെ കാണാതായിരുന്നു. ഇതു സംബന്ധിച്ച്‌ സുള്ള്യ പൊലീസ്‌ കേസെടുത്തിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today