കാസര്‍ഗോഡ്: സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കാലിന് മുറിവേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. കുഡ്ലു ജെപി നഗര്‍ ധൂമാവതി റോഡിലെ നാരായണന്റെ മകന് അശ്വിന് കുമാര്‍ (55) ആണ് മരിച്ചത്. കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍വച്ച് കാലിന് ശസ്ത്രക്രിയ നടത്തിയതിനുശേഷം ബോധം വീണ്ടുകിട്ടാത്ത നിലയിലായിരുന്നു.
കഴിഞ്ഞ 26 നാണ് കാലിന് മുറിവേറ്റ നിലയില്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം വീണ്ടെടുക്കാത്തതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെവച്ച് ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.