ന്യൂഡൽഹി: നോട്ടീസ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ജോലി വിട്ട് പോകുന്ന ജീവനക്കാരുടെ പിടിച്ചുവെക്കുന്ന ശമ്പളത്തിന് 18 ശതമാനം ജി.എസ്.ടി നൽകണമെന്ന് ഉത്തരവ്. ഗുജറാത്ത് അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിങ്ങിേന്റതാണ് ഉത്തരവ്. നോട്ടീസ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ജീവനക്കാർ കമ്പനി വിട്ടുപോവുകയാണെങ്കിൽ അവരുടെ പിടിച്ചെടുക്കുന്ന ശമ്പളത്തിന്‍റെ ജി.എസ്.ടി കൂടി നൽകണം.
അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കയറ്റുമതി സ്ഥാപനമാണ് ഇതുമായി ബന്ധപ്പെട്ട വ്യക്തതക്കായി അതോറിറ്റിയെ സമീപിച്ചത്. മൂന്ന് മാസത്തെ നോട്ടീസ് കാലയളവ് പൂർത്തിയാക്കാതെ ജോലി വിട്ടുപോയ തൊഴിലാളി ജി.എസ്.ടി നൽകണോയെന്ന കാര്യത്തിൽ വ്യക്തത വേണമെന്നായിരുന്നു ആവശ്യം.
ഇക്കാര്യത്തിൽ തൊഴിലാളി 18 ശതമാനം ജി.എസ്.ടി നൽകണമെന്ന് അതോറിറ്റി ഉത്തരവിട്ടു. ഇത് ജി.എസ്.ടി ചട്ടങ്ങളിൽ പറയുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.