ഐ എന്‍ എല്‍ നേതാവ്‌ ഷാഫി കണ്ണമ്പള്ളി രാജിവെച്ചു

 ചട്ടഞ്ചാല്‍: നേതൃത്വത്തിന്റെ നിലപാടിലും സമീപനത്തിലും പ്രതിഷേധിച്ചാണെന്നു പറയുന്നു, നാഷണല്‍ ലീഗ്‌ ചെമ്മനാട്‌ പഞ്ചായത്ത്‌ കമ്മിറ്റി ജോയിന്റ്‌ സെക്രട്ടറി ഷാഫി കണ്ണമ്പള്ളി പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. രാജി ക്കത്ത്‌ മണ്ഡലം കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും നല്‍കിയതായി ഷാഫി പറഞ്ഞു. ഐ എന്‍ എല്‍ ചട്ടഞ്ചാല്‍ യൂണിറ്റ്‌ പ്രസിഡണ്ട്‌ കൂടിയാണ്‌ കണ്ണമ്പള്ളി. ഇദ്ദേഹത്തിന്റെ ഭാര്യ മിസ്‌രിയ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കാസര്‍കോട്‌ ബ്ലോക്കിലെ ബെണ്ടിച്ചാല്‍ ഡിവിഷനില്‍ നിന്നു ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. വിജയസാധ്യത ഉണ്ടായിട്ടും നേതൃത്വത്തിന്റെ ഇടപെടല്‍ ഇല്ലാത്തതിനാല്‍ ആണ്‌ പരാജയപ്പെട്ടതെന്നു ഷാഫി ആരോപിച്ചു. തെരഞ്ഞെടുപ്പു സമയത്തു പ്രചരണത്തിനു എത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ വിവിധ തലങ്ങളിലുള്ള നേതാക്കളെ ഫോണ്‍ ചെയ്‌തിരുന്നു. എന്നാല്‍ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറായിരുന്നില്ലെന്നും നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ്‌ സ്ഥാനങ്ങളില്‍ നിന്നു രാജിവയ്‌ക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.


أحدث أقدم
Kasaragod Today
Kasaragod Today