കെഫോണ്‍: ആദ്യ ഇന്‍്റര്‍നെറ്റ് ഇടനാഴി തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ

 തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്‍്റെ അഭിമാനപദ്ധതിയായ കെഫോണിന്‍്റെ ആദ്യ ഇന്‍്റര്‍നെറ്റ് ഇടനാഴിയാവുക തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള മേഖല. ഈ ഇടനാഴിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പടെയുള്ള 1,500 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി നല്‍കിയാകും ഫെബ്രുവരിയില്‍ കെഫോണ്‍ കമ്മിഷന്‍ ചെയ്യുക.

കെഫോണ്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെ കേരളം മുഴുവന്‍ ഇന്‍്റര്‍നെറ്റ് സേവനമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കേരള ഫൈബര്‍ ഒപ്റ്റിക്‌ നെറ്റ്‌വര്‍ക്ക് (കെഫോണ്‍) കമ്ബനിയില്‍ കെ എസ് ഇ ബിക്കും സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനും (കെ എസ് ഐ ടി എല്‍.) തുല്യപങ്കാളിത്തമാണ്.പദ്ധതിയുടെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങളിലേക്ക് സൗജന്യമായി ഇന്‍്റര്‍നെറ്റ് നല്‍കും.

ഇതിനുപുറമേ വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളുമുള്‍പ്പടെ 30,000 സ്ഥാപനങ്ങളിലേക്ക് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി നല്‍കും. 1,548 കോടി രൂപയുടെ കെഫോണ്‍ പദ്ധതി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ BEL ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യമാണ് ഏറ്റെടുത്തിരിക്കുന്നത്.


വൈദ്യുതതൂണുകളിലൂടെ 7,500 കിലോമീറ്റര്‍ കേബിളും ടവര്‍ലൈനിലൂടെ 350 കിലോമീറ്റര്‍ കേബിളുകളും സ്ഥാപിച്ചു കഴിഞ്ഞു. വൈദ്യുത തൂണുകളിലൂടെ 47,000 കിലോമീറ്റര്‍ കേബിളും ടവര്‍ലൈനുകളിലൂടെ 3,600 കിലോമീറ്റര്‍ കേബിളുകളുമാണ് പ്രഖ്യാപിത ലക്ഷ്യം.


أحدث أقدم
Kasaragod Today
Kasaragod Today