ജ്വല്ലറി തട്ടിപ്പ്‌: ഖമറുദ്ദീനെതിരെ എന്‍ഫോഴ്‌സ്‌മെന്റ്‌ കേസെടുത്തു

 കാസര്‍കോട്‌: ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌ സംഭവത്തില്‍ മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീനെതിരെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. നാലു കേസുകളില്‍ ഖമറുദ്ദീന്‌ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിന്‌ പിന്നാലെയാണ്‌ കോഴിക്കോട്‌ സബ്‌സോണ്‍ ഓഫീസില്‍ ഇ ഡി കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി ഉദ്യോഗസ്ഥര്‍ കേസ്‌ അന്വേഷിക്കുന്ന പൊലീസ്‌ ഉദ്യോഗസ്ഥരില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിച്ചു മടങ്ങി. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന ഖമറുദ്ദീനില്‍ നിന്നു ഇ ഡി മൊഴിയെടുക്കും. ഫാഷന്‍ ഗോള്‍ഡ്‌ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ 116 കേസുകളാണ്‌ ഖമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. ആദ്യത്തെ കേസില്‍ ഇക്കഴിഞ്ഞ നവംബര്‍ ഏഴിനാണ്‌ എം സി ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തത്‌.


أحدث أقدم
Kasaragod Today
Kasaragod Today